തിരിച്ചറിവ്
എന്റെ ഭാര്യ വളരെ പെട്ടെന്ന് പ്രകോപിതയും ദേഷ്യക്കാരിയുമാകുമായിരുന്നു, ഒരു ദിവസം അവൾ പെട്ടെന്നങ്ങുമാറി.
ഒരു ദിവസം ഞാൻ അവളോട് പറഞ്ഞു,
- ഞാൻ സുഹൃത്തുക്കളോടൊപ്പം കുറച്ച് ബിയർ കഴിക്കാൻ പോകുന്നു.
അവൾ മറുപടി പറഞ്ഞു: ശരി
എന്റെ മകൻ അവളോട് പറഞ്ഞു:
- കോളേജിലെ എല്ലാ വിഷയങ്ങളിലും മോശമാണ് ഞാനിപ്പോൾ.
എന്റെ ഭാര്യ മറുപടി പറഞ്ഞു:
- ശരി, നീ നന്നാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ, നിന്റെ സെമസ്റ്റർ വീണ്ടും ആവർത്തിക്കേണ്ടി വന്നേക്കാം. ട്യൂഷനും വേണ്ടി വരും.
അവളിൽ നിന്നുള്ള ഈ വിധം പ്രതികരണങ്ങൾ കണ്ട് ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു... ആശങ്കപ്പെട്ടു.
ബിയറെന്നല്ല നല്ല ഗ്യാസുള്ള ഒരു സോഡപോലും ഞാൻ കുടിച്ചെന്നറിഞ്ഞാൽ വീട് മറിച്ചുവെക്കുമായിരുന്നു അവൾ.
മോന്റെ ഗ്രേഡ് കുറഞ്ഞാൽ വഴക്കും ദേഷ്യവുമായി അടുത്ത സെമസ്റ്റർ കഴിയുന്നവരെ ഭ്രാന്തു പിടിച്ച് നടക്കുമായിരുന്നു അവൾ
അവൾ മാനസിക സംഘർഷത്തിന് ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടോ എന്ന് ഞങ്ങൾ സംശയിച്ചു. കാരണം എല്ലാം അവളുടെ തലയിൽ കൂടെയാണ് ഓടുന്നത് എന്നത് പോലെ ഞങ്ങളെ നിയന്ത്രിച്ചിരുന്ന ആളാണ് അവൾ..
എന്താ കാര്യമെന്നു നേരിൽ ചോദിയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
പക്ഷേ അവൾ ഞങ്ങൾ ചോദിക്കാതെ തന്നെ കാര്യങ്ങൾ വിശദീകരിച്ചു:
"ഓരോ വ്യക്തിയും അവരുടെ ജീവിതത്തിന് സ്വയം ഉത്തരവാദിയാണെന്ന് തിരിച്ചറിയാൻ എനിക്ക് വളരെ സമയമെടുത്തു.നിങ്ങളുടെ ഓരോ പ്രവർത്തികളിലും എനിയ്ക്കുണ്ടാവുന്ന വേദന, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കില്ല, മറിച്ച് എന്നെ കൂടുതൽ വഷളാക്കുന്നുവെന്ന് കണ്ടെത്താൻ എനിക്ക് വർഷങ്ങൾ എടുത്തു. .
ആരുടെയും പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല, സന്തോഷം നൽകുന്നത് എന്റെ ജോലിയുമല്ല.
അതിനാൽ, എന്നോടുള്ള എന്റെ കടമ ഞാൻ ശാന്തത പാലിക്കുക, നിങ്ങൾക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും സ്വയം പരിഹരിക്കട്ടെ എന്നതാണ്.നിങ്ങൾ നിങ്ങളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഞാൻ എന്റെയും. അതുകൊണ്ട് എനിക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളിൽ ഇടപെടേണ്ട എന്ന നിഗമനത്തിൽ ഞാൻ എത്തി ചേർന്നു.
ഞാൻ യോഗ, ധ്യാനം, അത്ഭുതങ്ങൾ, മനുഷ്യവികസനം, മാനസിക ശുചിത്വം, വൈബ്രേഷൻ, ന്യൂറോലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് എന്നിവയിൽ കോഴ്സുകൾ എടുത്തിട്ടുണ്ട്, എല്ലാത്തിൽ നിന്നും ഞാൻ ഒരു പൊതു സത്യം കണ്ടെത്തി.
എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനേ കഴിയൂ, എത്ര ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും നിങ്ങൾക്ക് ഉണ്ട്. എന്റെ ജോലി നിങ്ങൾക്കായി പ്രാർത്ഥിക്കുക, നിങ്ങളെ സ്നേഹിക്കുക, നിങ്ങളെ പരിപാലിക്കുക, എന്നാൽ അവ പരിഹരിക്കാനും നിങ്ങളുടെ സന്തോഷം കണ്ടെത്താനും നിങ്ങൾക്കാണ് കഴിയുക. നിങ്ങൾക്ക് മാത്രം.
നിങ്ങൾ എന്നോട് ചോദിച്ചാൽ മാത്രമേ എനിക്ക് എന്റെ ഉപദേശം നൽകാൻ കഴിയൂ, അത് പിന്തുടരണോ വേണ്ടയോ എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ തീരുമാനങ്ങൾക്ക് നല്ലതോ ചീത്തയോ ആയ അനന്തരഫലങ്ങളുണ്ട്, നിങ്ങൾ അവയെ കൂടെ സ്വയം അതിജീവിക്കേണ്ടതുണ്ട്. "
വീട്ടിൽ എല്ലാവരും സംസാരശേഷിയില്ലാത്തവരായി തീർന്നു.
അന്നുമുതൽ,ഞങ്ങളുടെ കുടുംബം നന്നായി പ്രവർത്തിക്കാൻ തുടങ്ങി, കാരണം, അവളുടെ നിസ്സഹകരണത്തിന്റെ കാരണം അറിഞ്ഞപ്പോൾ മുതൽ വീട്ടിലെ എല്ലാവർക്കും അവർ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാൻ തുടങ്ങി, കൂടുതൽ ഉത്തരവാദിത്തമുള്ളവരായി തീർന്നു.
എല്ലാം എന്റെ കൈ ചെന്നാലേ നടക്കൂ എന്ന് കരുതുകയും പറയുകയും ചെയ്യുന്ന വിഭാഗം സ്ത്രീകൾക്കായി ഈ സന്ദേശം സമർപ്പിക്കുന്നു. നമ്മുടെ കുടുംബത്തെ ഓരോ അംഗങ്ങളെയും ഉത്തരവാദിത്തം ഉള്ളവരാക്കുക എന്നുള്ളതാണ് നമ്മുടെ ആദ്യ ശ്രമം ആവേണ്ടത്. അവർ ചെയ്യുന്നില്ല എന്ന് പറയുന്നതിന് പകരം, ഞാൻ അവരെ ചെയ്യാൻ അനുവദിക്കാതെ സ്വയം എല്ലാം ഏറ്റെടുക്കുന്നു എന്ന് തിരുത്തേണ്ടി വരും.നമ്മുടെ കുടുംബത്തെ സ്വയം പര്യാപ്തരാക്കുക എന്നുള്ളത് വീട്ടിലെ സ്ത്രീയുടെയും ധർമ്മമാണ്. അത് പാലിക്കുവാൻ ഓരോ വീട്ടമ്മയും ബാധ്യസ്ഥയാണ്.
Nb: ഇത് ഞാൻ എഴുതിയതല്ല.. കൗൺസിലറായ ഒരു സുഹൃത്ത് അയച്ചു തന്നതാണ്.. ഇത് എല്ലാവരും വായിക്കണം എന്ന് തോന്നി.. അതുകൊണ്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
Author: Unknown | Source: WhatsApp
No comments:
Post a Comment