ദേവീ... ആത്മരാഗമേകാം
അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
ദേവീ..........
ദേവീ
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
നിൻ ശ്രുതിയിൽ എൻ ഗാനാലാപം
മദനയാമിനീ ഹൃദയസൌരഭം
തരളമാം ശലഭങ്ങളായ്
നുകരാൻ നീ വരൂ മന്ദം
ദേവീ...
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ
ദേവീ...
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: മിയാൻമൽഹർ
Film: ഞാൻ ഗന്ധർവ്വൻ
| This post is ad-supported |
|
No comments:
Post a Comment