എന്താണ് ഉക്രൈൻ വിഷയം
(നാടൻ ശീലിൽ ഉള്ള വിശദീകരണം)
കൂട്ടുകുടുംബ വ്യവസ്ഥയിൽ താമസിച്ചുവരുന്ന വല്യ കുടുംബo.
അല്പം ദൂരെയായി അവർക്ക് ഒരു കുടുംബ ശത്രു ഉണ്ട്...
അവന്റെ പാര കൊണ്ടും മക്കൾക്ക് സ്വാതന്ത്ര്യം കൂടിപോയത് കൊണ്ടും കൂട്ടുകുടുംബം തകർന്നു

മക്കൾ ഭാഗം ചോദിച്ചു.
പ്രതാപിയും തന്റെടിയുമായി അച്ഛൻ അവസാനം അത് അനുവദിച്ചു.
മക്കൾ പ്രത്യേകം വീടുവച്ചു
അപ്പോൾ അച്ഛൻ ( കുടുംബം പിരിഞ്ഞെങ്കിലും പ്രതാപിയായ അച്ഛൻ )മക്കളോട് പറഞ്ഞു
" നിങ്ങൾ പ്രത്യേകമായി താമസിക്കുന്നത് ഒക്കെ ശരി,
പക്ഷേ നമ്മുടെ പൊതു ശത്രുവിനെ ആരും വീട്ടിൽ കയറ്റരുത്, 
ബാക്കി എന്ത് വേണമെങ്കിലും ആയിക്കോളൂ. നിങ്ങളുടെ വീട്ടുമുറ്റത്ത് അവനെ കണ്ടാൽ എന്റെ സ്വഭാവം മാറും "
സ്വല്പം വരുമാനം ആയപ്പോൾ അച്ഛന്റെ വാക്കുകൾ കേൾക്കാതെ മൂത്ത മോൻ മുമ്പ് തങ്ങളുടെ ആകെയും ശത്രുവിനെ പരിഷ്കാരി മിത്രമാക്കി വീട്ടുമുറ്റത്ത് കയറ്റി,


അപ്പോഴും അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു
" വേണമെങ്കിൽ അവൻ വീട്ടുമുറ്റത്ത് വന്നോട്ടെ,
അവനെ വീടിന്റെ അകത്ത് കയറ്റേണ്ട,
നിങ്ങൾ അവന്റെ വീട്ടിലും പോവേണ്ട "
ഇതും കേൾക്കാതെ ശത്രുവിന്റെ കൂട്ടാളികളെ വരെ വീട്ടിൽ കൊണ്ടുവന്നു കളിക്കാനുള്ള അവസരം മോൻ ഉണ്ടാക്കി... 
അതുവരെ ക്ഷമിച്ചിരുന്ന അച്ഛനു ഒരു സംശയം,
ഇനി ഞാൻ മിണ്ടാതെ നിന്നാൽ മോനും കൂട്ടാളികളും ചേർന്ന് എന്റെ വീട്ടിൽ കയറി എന്നെ തല്ലുന്ന അവസ്ഥ ഉണ്ടാവും...
അതിനേക്കാൾ നല്ലത് വാക്കിനു വിലയില്ലാത്ത മോനെ അങ്ങ് തീർത്തേക്കാം
അച്ഛൻ മോന് നല്ല ഭേഷായി അടി കൊടുത്തു.
ആദ്യ അടി കൊള്ളും മുൻപ് തന്നെ മോന്റെ കൂട്ടുകാരൻ അവനെ ഉപേക്ഷിച്ചു ഓടി...


ദൂരെ നിന്ന് കൂട്ടുകാരൻ സ്വന്തം തന്തയുടെ അടി കൊള്ളുന്നത് നോക്കി നിൽക്കുന്നു 
മൂത്ത മോന് അപ്പോഴാണ് അച്ഛൻ പണ്ട് പറഞ്ഞ സത്യം മനസിലായത് ഈ കൂട്ടുകാരനെ നമ്പരുത്


( ഇതല്ലേ ശരിക്കും ഉക്രൈനിൽ നടക്കുന്നത് )
കടപ്പാട്: ആരോ നന്നായി കാര്യം മനസ്സിലാക്കി നമുക്ക് മനസ്സിലകുന്നപോലെ കുറിച്ചത് 


Author: Unknown | Source: WhatsApp
| This post is ad-supported |
|
No comments:
Post a Comment